Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡിനോട് പൊരുതാൻ...

കോവിഡിനോട് പൊരുതാൻ പുത്തൻ ഉൽപന്നങ്ങളുമായി യുവ സംരംഭകർ

text_fields
bookmark_border
..... must......(ചിത്രം) കൊല്ലം: കോവിഡിനോട് പൊരുതാൻ ഓട്ടോമേറ്റഡ് ഉപകരണങ്ങളുമായി യുവ എൻജിനീയർമാരുടെ സംഘം. ലോക്​ഡൗൺ സമയത്ത് സ്വന്തം വീടുകളിൽ ഇരുന്ന്​ ഗവേഷണവും പ്രവർത്തനങ്ങളും ഏകോപിപ്പിച്ചാണ് ​െഎ.ഒ.ടി (ഇൻറർനെറ്റ് ഓഫ് തിങ്‌സ്) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള സ്പർശനരഹിത ഓട്ടോമേറ്റഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇവർ വികസിപ്പിച്ചത്. സാമൂഹികഅകലം പാലിക്കുക എന്ന രക്ഷാവാക്യം പ്രവർത്തികമാക്കിക്കൊണ്ട് സ്വയം പ്രവർത്തിക്കുന്ന നോൺ ടച്ച് സന്ദർശക രജിസ്ട്രേഷൻ സിസ്​റ്റം, ഒരു ഓട്ടോമാറ്റിക് തെർമൽ സ്കാനർ, ഒരു പോർട്ടബിൾ ഓട്ടോമാറ്റിക് ഡിസ്‌പെൻസർ എന്നിവയാണ് ഇവരുടെ കണ്ടെത്തലുകൾ. 'വോഗെറ്റ്' എന്ന പേരിൽ സ്​റ്റാർട്ടപ് കമ്പനിയുടെ ഭാഗമായ ഇവർ തങ്ങളുടെ ദൗത്യം കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. സ്​റ്റാഫ് അംഗങ്ങളുമായി ശാരീരികസമ്പർക്കം ഇല്ലാതെ സന്ദർശകരുടെ പോക്കുവരവുകൾ രജിസ്​റ്റർ ചെയ്യുന്നതിന് ടീം വികസിപ്പിച്ചെടുത്ത ഒരു ആപ്ലിക്കേഷൻ ഉള്ള ഉപകരണമാണ് ലോ റെഗ്​. ആളുകൾ കൂടുന്ന ഇടങ്ങളിൽ സന്ദർശരുടെ പ്രവേശനം രേഖപ്പെടുത്താൻ ഇത് ഉപയോഗിക്കാം. ഓഫിസുകളിലെ നോൺ ടച്ച് അറ്റൻഡൻസ് രജിസ്​റ്ററായും ഇത് ഉപയോഗിക്കാം. സന്ദർശകരുടെ ശരീരതാപനില ഒരു മുഴുവൻ സമയ സ്​റ്റാഫി​ൻെറ ആവശ്യമില്ലാതെതന്നെ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തുകയും ഈ വിവരങ്ങൾ കൂടുതൽ വിശകലനത്തിന്​ ലഭ്യമാക്കുകയും ചെയ്യുന്ന ഓട്ടോമേറ്റഡ് തെർമൽ സ്കാനർ ആണ് ടീമി​ൻെറ മറ്റൊരു ഉൽപന്നം. സെൻസർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പോർട്ടബിൾ ഡിസ്പെൻസർ കൈകൾ കാണിക്കുമ്പോൾ നിർദിഷ്​ട അളവിൽ ഏതെങ്കിലും തരത്തിലുള്ള ദ്രാവകം (സാനിറ്റൈസർ, ഹാൻഡ് വാഷ്, ഷവർ ജെൽ മുതലായവ) സ്പർശനം കൂടാതെ തന്നെ പകർന്നുതരുന്ന ഉപകരണമാണ്. അലിഫ് ഷാഹുൽ, അതുൽ രാജഗോപാൽ, ഫെബിൻ ജിഷാൽ, മുഹമ്മദ് സഹീർ, ഇക്ബാൽ ഫൈസി എന്നിവരാണ്​ സംഘത്തിലുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story