Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപച്ചക്കറിക്കടകളുടെ...

പച്ചക്കറിക്കടകളുടെ പ്രവർത്തനം രാത്രി ഒമ്പത് വരെയാക്കണം -അസോസിയേഷൻ

text_fields
bookmark_border
കൊല്ലം: ഓണക്കച്ചവടം പരിഗണിച്ച് പച്ചക്കറിക്കടകളുടെ പ്രവർത്തനം രാത്രി ഒമ്പത് വരെയാക്കണമെന്ന് കേരള വെജിറ്റബിൾ മർചൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഓണക്കാലത്ത് കോവിഡ് പ്രതിരോധം പരിഗണിച്ച് കടകൾ വൈകീട്ട് ഏഴിന് അടയ്ക്കുക എന്ന നിർദേശം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്​. വിൽപന​െക്കത്തിക്കുന്ന പച്ചക്കറി സാധനങ്ങൾ സമയത്ത് കച്ചവടം നടക്കാതെ കേടാകുന്നതിനാൽ വൻ സാമ്പത്തികനഷ്​ടം വ്യാപാരികൾക്ക് നേരിടേണ്ടിവരുന്നു. രാത്രി ഒമ്പത് വരെ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിച്ചാൽ പച്ചക്കറിരംഗത്തെ ഈ നഷ്​ടവും ജനങ്ങളുടെ തിരക്കും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉടൻ ഉണ്ടാകണമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജെ. അൻവറും പ്രസിഡൻറ് എ.പി.കെ. നവാസും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം അയക്കാനും യോഗം തീരുമാനിച്ചു. അടുത്തമാസം കോവിഡ് നിയന്ത്രണത്തിൽ അതീവജാഗ്രത വേണം -മന്ത്രി ശൈലജ (ചിത്രം) പരവൂർ: സംസ്​ഥാനത്ത് അടുത്തമാസം കോവിഡ് നിയന്ത്രണത്തിൽ അതീവജാഗ്രത വേണമെന്നും ആരോഗ്യ പ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളും ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണമെന്നും മന്ത്രി കെ.കെ. ശൈലജ. നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയിൽ പരവൂർ നഗരസഭയുടെ ജനകീയഭരണത്തിൻെറ രജതജൂബിലി സ്​മാരകമായി നിർമിച്ച കെട്ടിടം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജി.എസ്​. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന്​ 1.7 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ്, വൈസ്​ ചെയർപേഴ്സൺ ആർ. ഷീബ, ഡി.എം.ഒ ഡോ.ആർ. ശ്രീലത, മെഡിക്കൽ ഓഫിസർ ഡോ. എബ്രഹാം അശോക്, ഡോ.ജി. രാജു, മുനിസിപ്പൽ സെക്രട്ടറി എൻ.കെ. വ്രജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story