Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരവാളൂർ ഗവ. എൽ.പി...

കരവാളൂർ ഗവ. എൽ.പി സ്കൂളിന് രണ്ടു കോടിയുടെ വികസന പദ്ധതി

text_fields
bookmark_border
(ചിത്രം) പുനലൂർ: കരവാളൂർ ഗവ. എൽ.പി സ്കൂളി​ൻെറ വികസനത്തിനായി സർക്കാർ രണ്ടു കോടി രൂപ അനുവദിച്ചു. സ്കൂളി​ൻെറ പഴയ കെട്ടിടത്തി​ൻെറ ചരിത്ര പൈതൃകം നിലനിർത്തിക്കൊണ്ട് രണ്ടു നില കെട്ടിട സമുച്ചയം നിർമിക്കാൻ ഞായറാഴ്ച ചേർന്ന കെട്ടിട നിർമാണ കമ്മിറ്റി തീരുമാനിച്ചു. കെട്ടിടത്തി​ൻെറ പ്ലാനും നിർമാണവും സർക്കാർ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനെ ഏൽപിക്കും. ഇതിനായി ആർ. അജിത്കുമാർ ചെയർമാനായും അരുൺ ഗോപിനാഥ്, ഷാർളി ബെഞ്ചമിൻ എന്നിവർ വൈസ് ചെയർമാനുമായി 16 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഹാബിറ്റാറ്റ് പ്രതിനിധിയായി നവീൻ തുടർ ചർച്ചകളിൽ പങ്കെടുത്തു. 2021 മാർച്ച് മാസത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തീകരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് വി. രാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. ഷാജി, വാർഡ് മെംബർ എസ്. ബിന്ദു പി.ടി.എ പ്രസിഡൻറ് ആർ. വിനോദ് കുമാർ, സ്കൂൾ മുൻ ഹെഡ്മാസ്​റ്റർ സി.ബി. പ്രകാശ്, ഇപ്പോൾ സ്കൂൾ ചുമതലയുള്ള ജോമ വർഗീസ്, പൂർവ വിദ്യാർഥികളായ കെ.എസ്. പ്രസാദ്, എ. രാധാകൃഷ്ണപിളള, കെ. ഡാനിയേൽ, ഉദയകുമാർ, പ്രശാന്ത് കെ.വി, ജമുന പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story