Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജാഗ്രതയിൽ...

ജാഗ്രതയിൽ പാളിച്ചയില്ലാതെ ഒാണത്തെ വരവേൽക്കാം ^ മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ദുരന്തം സൃഷ്​ടിച്ച വിഷമങ്ങളിൽ മനസ്സുപതറാതെയും രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ പാളിച്ചക്ക് ഇടനൽകാതെയും ​നമുക്ക്​ ഓണം ആഘോഷിക്കാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തി​ൻെറയും മാനവികതയു​െടയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച്​ ഈ ഓണത്തെ വരവേൽക്കാം. മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞുമാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളം പടുത്തുയർത്താൻ ഓണക്കാലം പ്രത്യാശയും ആത്മവിശ്വാസവുമേകും. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്​ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന ഉറച്ചതീരുമാനത്തി​ൻെറ ഭാഗമായി 88 ലക്ഷം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. പുറ​െമ സാമൂഹികക്ഷേമ പെൻഷനുകളുടെ വിതരണം വേഗത്തിലാക്കി. സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മുൻകരുതൽ സ്വീകരിച്ചുകൊണ്ട് വിപണി സജീവമാക്കുകയാണ്​. കോവിഡ് പ്രതിസന്ധിയിൽ തളർച്ച ബാധിച്ച വ്യവസായമേഖലയുടെ പുനരുജ്ജീവനത്തിനായി നൂതനപദ്ധതികൾ നടപ്പാക്കി വരുന്നു. ഇതിനിടയിലും രോഗപ്രതിരോധമാർഗങ്ങളും ചികിത്സാസംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണ്​. മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ച്​ ഒാണത്തെ വരവേൽക്കണമെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story