Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 22 Aug 2020 11:58 PM GMTകരുനാഗപ്പള്ളിയിലെ കോവിഡ് സെൻറർ പ്രവർത്തിപ്പിക്കണം -യു.ഡി.എഫ്
text_fieldsbookmark_border
കരുനാഗപ്പള്ളിയിലെ കോവിഡ് സൻെറർ പ്രവർത്തിപ്പിക്കണം -യു.ഡി.എഫ് കരുനാഗപ്പള്ളി: കോവിഡ് രോഗികളുടെ ചികിത്സക്കായി നഗരസഭയിലെ മുഴങ്ങോട്ടുവിള ഗവ.ഫിഷറീസ് ടെക്നിക്കൽ സ്കൂളില്‍ ആരംഭിച്ച സൻെറർ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. മതിയായ രോഗികളില്ലെന്നും ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്നും പറഞ്ഞാണ് സൻെറര്‍ അടച്ചുപൂട്ടിയത്. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ അനധികൃത കെട്ടിടത്തില്‍ മാനസിക വൈകല്യമുള്ള കോവിഡ് പോസിറ്റിവ് രോഗികളെ പാര്‍പ്പിക്കാന്‍ സൻെറര്‍ തുടങ്ങരുതെന്ന കൗണ്‍സിൽ മുന്‍തീരുമാനം സര്‍ക്കാറിലേക്ക് അറിയിക്കാന്‍ നിർദേശിക്കുകയും ചെയ്തു. എം.കെ. വിജയഭാനു, കൗണ്‍സിലര്‍മാരായ എസ്. ശക്തികുമാര്‍, സി. ഗോപിനാഥപണിക്കര്‍, ബി. മോഹന്‍ദാസ്, മുനമ്പത്ത് അബ്്ദുൽ ഗഫൂര്‍, മെഹര്ഹമീദ്, സുനിത സലിംകുമാര്‍, ശോഭ ജഗദപ്പന്, പി. തമ്പാന്, ബി. ഉണ്ണികൃഷ്ണന്, ബേബി ജെസ്ന, എല്‍. ദീപ്തി, പ്രീതി രമേശ്, ആശ അനില്‍ എന്നിവർ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story