Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകിണറ്റില്‍നിന്ന്​...

കിണറ്റില്‍നിന്ന്​ യുവാവിനെ രക്ഷിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴ: കിണറ്റില്‍നിന്ന്​ യുവാവിനെ ഫയര്‍ഫോഴ്സി​ൻെറ സഹായത്തോടെ രക്ഷിച്ചു. കഴിഞ്ഞദിവസം രാവിലെ കുളത്തൂപ്പുഴ മഠത്തിക്കോണം ലേഖാ ഭവനില്‍ മാളുവെന്ന അഖില്‍ (22) ആണ് വീടിന്​ സമീപത്തുള്ള പഞ്ചായത്തുവക പൊതുകിണറ്റില്‍ ചാടിയത്​. കുളത്തൂപ്പുഴ എസ്.ഐ എന്‍. അശോക​ൻെറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന്​, പുനലൂരി‍ല്‍നിന്ന്​ ഫയര്‍ഫോഴ്സി​ൻെറ സഹായം തേടുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കിണറ്റില്‍നിന്ന്​ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലന്‍സെത്തിച്ചെങ്കിലും തയാറാകാതിരുന്ന ഇയാളെ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഫോണിലൂടെ ശേഖരിക്കുന്നതായി പരാതി കുളത്തൂപ്പുഴ: വിദ്യാലയത്തില്‍നിന്ന് അധ്യാപകര്‍ വിളിക്കുന്നെന്ന വ്യാജേനെ രക്ഷാകർത്താക്കളുടെ നമ്പറുകളിലേക്ക് വിളിച്ച് കുട്ടികളുടെയും വിദ്യാലയത്തിൻെറയും കുടുംബത്തിൻെറയുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നതായി രക്ഷാകർത്താക്കളുടെ പരാതി‍. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷാകർത്താവിനെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ച്​ വിവരങ്ങൾ തേടിയിരുന്നു. സംശയം തോന്നിയ രക്ഷാകർത്താവ്​ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെ​െട്ടങ്കിലും അങ്ങനെയൊരു അധ്യാപകൻ സ്കൂളിലില്ലെന്ന വിവരമാണ് ലഭിച്ചത്. മറ്റ്​ രക്ഷാകർത്താക്കളോട് ഇക്കാര്യം പങ്കു​െവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവരങ്ങളും നോട്ടുകളും നിര്‍ദേശങ്ങളും സമൂഹമാധ്യമം വഴിയാണ് അധ്യാപകരും വിദ്യാര്‍ഥികളും കൈമാറുന്നത്. സ്കൂളിലെ അധ്യാപകനെന്ന്​ പരിചയപ്പെടുത്തുന്നതിനാല്‍ നേരിട്ട്​ പരിചയമില്ലാഞ്ഞിട്ടുപോലും പല രക്ഷാകർത്താക്കളും കുട്ടികളുടെ വിവരങ്ങള്‍ക്കൊപ്പം തങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അധ്യാപകർ രക്ഷാകർത്താക്കൾക്ക്​ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story