Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവ് വിളക്ക്...

തെരുവ് വിളക്ക് കത്തുന്നില്ല; നഗരസഭ ചെയർമാനെ ഉപരോധിച്ചു

text_fields
bookmark_border
(ചിത്രം) പുനലൂർ: നഗരസഭ വാർഡുകളിൽ മാസങ്ങളായി തെരുവ് വിളക്കുകൾ കത്തിക്കാത്തതിനെതിരെ യു.ഡി.എഫ് വനിത കൗൺസിലർമാർ നഗരസഭ ചെയർമാനെ ഉപരോധിച്ചു. വെളിച്ചവിപ്ലവത്തിൻെറ ഭാഗമായി എല്ലാവാർഡുകളിലും കൂടുതൽ വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിൽ ബൾബുകൾ കത്താത്തതിനാൽ ഉൾപ്രദേശങ്ങളിലുള്ളവർ രാത്രിയിൽ പ്രയാസപ്പെടുന്നു. കുറെക്കാലമായി കൗൺസിലർമാർ തെരുവ് വിളക്കുകൾ കത്തിക്കണമെന്ന് ആവശ്യപ്പെടുന്നെങ്കിലും നടക്കാതെ വന്നതോടെയാണ് വെള്ളിയാഴ്ച രാവിലെ കൗൺസിലർമാർ ചെയർമാൻ കെ.എ. ലത്തീഫിൻെറ ഓഫിസിന് മുന്നിൽ ഉപരോധം നടത്തിയത്. അടിയന്തരമായി പരിഹാരം ഉണ്ടാകുമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞത്. സാറാമ്മ തോമസ്, കനകമ്മ, യമുന, ഝാൻസി, സിന്ധു എന്നിവർ നേതൃത്വം നൽകി. കോവിഡ്: ആർ.പി.എല്ലിലെ ബോണസ് ചർച്ച നീളുന്നു പുനലൂർ: പൊതുമേഖലയിലെ റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ ലിമിറ്റഡിലെ ഈ വർഷത്തെ ബോണസ് ചർച്ച കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അനിശ്ചിതത്വത്തിലായി. മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ ബോണസ് സംബന്ധിച്ച്​ ജീവനക്കാരുടെ പ്രതിനിധികളുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ബോണസ് സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നത് തൊഴിൽമന്ത്രി വിളിച്ചുചേർക്കുന്ന ചർച്ചയെ തുടർന്നാണ്. കോവിഡ് നിയന്ത്രണമുള്ളതിനാൽ യൂനിയൻ നേതാക്കളടക്കമുള്ളവരെ ഉൾപ്പെടുത്തി തൊഴിൽമന്ത്രി ചർച്ച വിളിക്കാൻ ഇതുവരെ തീരുമാനമായില്ല. ഇതിനിടെ ആർ.പി.എൽ ഹെഡ് ഒാഫിസിലെ ജീവനക്കാരിക്ക് കോവിഡ് ബാധിച്ചതോടെ മാനേജിങ് ഡയറക്ടർ അടക്കമുള്ള മുഴുവൻ ജീവനക്കാരും 14 ദിവസത്തെ നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. ആരോഗ്യവകുപ്പ് നിർദ്ദേശത്തിൽ അഞ്ചുദിവസത്തേക്ക് ഹെഡ് ഒാഫിസ് അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി തൊഴിൽമന്ത്രിയും പുനലൂർ എം.എൽ.എ കൂടിയായ വനംമന്ത്രിയും ഇക്കാര്യത്തിൽ ഇടപെട്ടാ​േല പ്രശ്നം പരിഹരിക്കാനാകൂ. തൊഴിലാളികൾക്കും ജീവനക്കാർക്കും മുൻ വർഷത്തെപ്പോലെ ബോണസും മറ്റാനുകൂല്യങ്ങളും നൽകണമെന്ന് പ്ലാേൻറഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, സ്​റ്റാഫ് യൂനിയൻ ജനറൽ സെക്രട്ടറി സി. വിജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. പുനലൂരിലെ പട്ടയപ്രശ്നം: മിച്ചഭൂമി അളക്കാൻ സർവേ സംഘത്തെ നിയമിച്ചു പുനലൂർ: പുനലൂർ പേപ്പർമിൽ മേഖലയിലെ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിൻെറ ഭാഗമായി പേപ്പർമിൽസ് ലിമിറ്റഡിൽനിന്ന്​ മിച്ചഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്തുന്നതിന് ആറംഗ സംഘത്തെ കലക്ടർ നിയമിച്ചു. പതിറ്റാണ്ട് പഴക്കമുള്ള ഇവിടത്തെ പട്ടയപ്രശ്നം പരിഹരിക്കുന്ന നടപടിയിൽ റവന്യൂ വകുപ്പ് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നായി കഴിഞ്ഞ 14ന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പുനലൂർ താലൂക്കിലെ മലയോരമേഖലയിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. എന്നാൽ പേപ്പർമിൽ ഭാഗത്തെ പട്ടയ പ്രശ്നം പരിഹാരമില്ലാതെ നീളുകയാണ്. പട്ടയം വൈകുന്നതിനെതിരെ റവന്യൂ അധികൃതർക്കെതിരെ പ്രതിഷേധം ഉയർന്നു. ഇതിനെ തുടർന്ന് താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻകൂടിയായ പുനലൂർ ആർ.ഡി.ഒ, ജില്ല സർവേ സൂപ്രണ്ട് എന്നിവർ കലക്ടർക്ക് നൽകിയ കത്തിൻെറ അടിസ്ഥാനത്തിലാണ് സർവേ സംഘത്തെ നിയമിച്ച് വ്യാഴാഴ്ച കലക്ടർ ഉത്തരവ് ഇറക്കിയത്. ജില്ല സർവേ സൂപ്രണ്ടിൻെറ മേൽനോട്ടത്തിലാണ് എത്രയും വേഗത്തിൽ സർവേ നടപടികൾ പൂർത്തിയാക്കേണ്ടത്. അഞ്ചൽ റീസർവേ സൂപ്രണ്ട് ഓഫിസിലെ അഞ്ചുപേരെയും പത്തനാപുരത്തുള്ള പവർഗ്രിഡ് സ്പെഷൽ തഹസിദാർ ഓഫിസിൽ നിന്നുള്ള ഒരാളും ഉൾപ്പെടുന്നതാണ് ഈ സംഘം. സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ രണ്ട് യൂനിറ്റ് ടോട്ടൽ സ്​റ്റേഷന് അനുവദിച്ചു. അടുത്തദിവസങ്ങളിൾ സർവേ നടപടി തുടങ്ങുമെന്ന് അധികൃതർ സൂചിപ്പിച്ചു. സർവേയുടെ ചെലവിനായി 2,72,840 രൂപ റവന്യൂവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു. പട്ടയം നൽകുന്നതിന് മുന്നോടിയായി കൈവശ ഭൂമി ഉടമകളിൽ നിന്നും മാസങ്ങൾക്ക് മുമ്പ് താലൂക്ക്ഓഫിസിൽ അപേക്ഷ സ്വീകരിച്ചതാണ്. എന്നാൽ ഇതിന്മേൽ നടപടി വൈകുന്നതിനെതിരെ പേപ്പർമിൽ സമരസമിതിയുടെ അടക്കം ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടായി. ഇതിനെതുടർന്ന് പേപ്പർമിൽ മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്താനും സർവേ സംഘത്തെ നിയമിക്കുന്നതിനും കഴിഞ്ഞ ഡിസംബറിൽ താലൂക്ക് ലാൻഡ് തീരുമാനിച്ചതാണ്. ദിവസവും രണ്ട് ഹെക്ടർ കണക്കിൽ 53 ദിവസംകൊണ്ട് സർവേ നടത്താനായിരുന്നു തീരുമാനം. എന്നാൽ ടോട്ടൽ സ്​റ്റേഷൻ സർവേക്ക് ഇത്രയും ദിവസം വേണ്ടിവരി​െല്ലന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. കാപ്​ഷൻ UDF counsilar തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ യു.ഡി.എഫ് വനിത കൗൺസിലർമാർ ചെയർമാ​ൻെറ ഓഫിസിന് മുന്നിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കുന്നു
Show Full Article
TAGS:
Next Story