Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎഴിക്കാട് കോളനിയില്‍...

എഴിക്കാട് കോളനിയില്‍ മോക്ഡ്രില്‍ ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിന് കീഴിലുള്ള ആറന്മുള, കോഴഞ്ചേരി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കോഴഞ്ചേരി എഴിക്കാട് കോളനിയില്‍ മോക്ഡ്രില്‍ വ്യാഴാഴ്​ച സംഘടിപ്പിക്കും. കാട്ടുപന്നി-Bകളെ വെടിവെക്കാന്‍ പാനല്‍ തയാറാക്കും പത്തനം-Bതിട്ട: ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് യൂനിഫോം സര്‍വിസില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്​ പുറമെ, ഫോറസ്​റ്റ്​ റെയിഞ്ച് പരിധിയില്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ളവരും സന്നദ്ധരുമായ വ്യക്തികളുടെ പാനല്‍ തയാറാക്കുമെന്ന് കോന്നി ഡിവിഷനല്‍ ഫോറസ്​റ്റ്​ ഓഫിസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍. ഇതുപ്രകാരം മനുഷ്യജീവനോ, സ്വത്തിനോ സംഭവിക്കുന്ന അപായങ്ങള്‍ക്കും നാശനഷ്​ടങ്ങള്‍ക്കും വെടിവെക്കുന്നയാള്‍ക്ക് മാത്രമാകും ഉത്തരവാദിത്തം. എം പാനല്‍ ചെയ്യപ്പെടുന്ന വ്യക്തി കൃത്യം നിര്‍വഹിക്കുന്ന മുറക്ക്​ ഓരോ കാട്ടുപന്നിയുടെ കാര്യത്തിലും ചെലവിനത്തില്‍ 1000 രൂപ പ്രതിഫലം അനുവദിക്കാനും പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, എനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെയും അടൂര്‍ നഗരസഭയുടെയും പരിധിയില്‍ വരുന്ന തോക്ക് ലൈസന്‍സുള്ളവരും സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരുമായ വ്യക്തികള്‍ എംപാനല്‍ ചെയ്യപ്പെടാന്‍ താല്‍പര്യമുള്ളപക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​ൻെറ തലവന്‍ മുഖേനയോ, കോന്നി, നടുവത്തുമൂഴി റേഞ്ച് ഓഫിസുകളിലോ ബന്ധപ്പെടണമെന്നും ഡി.എഫ്.ഒ അറിയിച്ചു.
Show Full Article
TAGS:
Next Story