Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപി.ആർ.ഡിയിൽ...

പി.ആർ.ഡിയിൽ സി.പി.എംകാരെ തിരുകിക്കയറ്റുന്നു -കോൺഗ്രസ്​

text_fields
bookmark_border
പത്തനംതിട്ട: വരാൻപോകുന്ന നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നതിനായി പി.ആർ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിന്​ അനുകൂല വാർത്തകൾക്കായി പാർട്ടിക്കാരെ താൽക്കാലിക ജീവനക്കാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നതായി ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ആരോപിച്ചു. പത്തനംതിട്ടയിൽ 16പേരെ താൽക്കാലികമായി എടുത്തുകഴിഞ്ഞു. വിഡിയോഗ്രാഫർ -4 , ഫോട്ടോഗ്രാഫർ -5 , ലേഖകർ-5 , കണ്ടൻറ്​ എഡിറ്റർ-1 എന്നിവരെ കരാർ അടിസ്ഥാനത്തിൽ എടുത്തു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കിയ വികസന പദ്ധതികൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ ഓരോരുത്തരും ദിവസവും തയാറാക്കി കൊടുക്കണം. അതിനു പുറമേ ദിവസവും എൽ.ഡി.എഫ് എം.എൽ.എമാർ നടപ്പാക്കിയ വികസന പദ്ധതികൾ, സർക്കാറി​ൻെറ വിവിധ പദ്ധതികൾ, ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർ തുടങ്ങിയവരുടെ കഥകൾ തയാറാക്കിക്കൊടുക്കാനാണ് ഇവരെ വിടുന്നത്. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് പിൻവാതിൽ നിയമനം നടത്തുന്നത് എന്നും ജ്യോതി പ്രസാദ് ആരോപിച്ചു.
Show Full Article
TAGS:
Next Story