Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചെറുകോല്‍ ഗവ. യു.പി...

ചെറുകോല്‍ ഗവ. യു.പി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്ന്

text_fields
bookmark_border
​േകാഴഞ്ചേരി: സ്‌കൂള്‍ വികസന സമിതി ആവശ്യപ്പെട്ടു. 1915ല്‍ സ്ഥാപിതമായ വിദ്യാലയത്തിന് 2018-19 അധ്യയനവര്‍ഷത്തില്‍ കോഴഞ്ചേരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികളെ ചേര്‍ത്തതിനുള്ള വിദ്യാഭ്യാസ വകുപ്പി​ൻെറ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളിലായി 90ല്‍ അധികം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. നിലവില്‍ യു.പി. ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം നൂറിലധികം വര്‍ഷം പഴക്കമുള്ളതാണ്. കാലപ്പഴക്കം കാരണം ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിന് ഇനിയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന് തുക അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് രാജു എബ്രഹാം എം.എല്‍.എക്ക്​ നിവേദനം നല്‍കുന്നതിന് സ്‌കൂള്‍ വികസന സമിതിയും പി.ടി.എയും തീരുമാനിച്ചു. ഫോട്ടോ PTL41 കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായ ചെറുകോല്‍ ഗവ. യു.പി സ്‌കൂള്‍
Show Full Article
TAGS:
Next Story