Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകലുങ്ക് കെട്ടിയടച്ച്...

കലുങ്ക് കെട്ടിയടച്ച് റോഡ് നിർമാണം

text_fields
bookmark_border
കോന്നി: തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ വർഷങ്ങളായി ഒഴുകിക്കൊണ്ടിരുന്ന കലുങ്ക് കെട്ടിയടച്ച് സ്വകാര്യ വ്യക്തികൾ റോഡ് നിർമിച്ചതിനെ തുടർന്ന് ചളിവെള്ളവും കല്ലുകളും റോഡിൽ നിരന്നൊഴുകിയതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം എലിമുള്ളുംപ്ലാക്കൽ സർവിസ് സഹകരണ ബാങ്കിന് സമീപത്ത് റോഡിന് കുറുകെ ഒഴുകുന്ന കലുങ്കാണ് സ്വകാര്യ വ്യക്തികൾ കെട്ടിയടച്ചത്. വെള്ളം ഒഴുകിപ്പോകുന്ന ദ്വാരം ഭൂരിഭാഗവും ഇവർ കെട്ടിയടച്ചതായി നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ തണ്ണിത്തോട് പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പി​െച്ചങ്കിലും നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കലുങ്ക് കെട്ടിയടച്ചതിനെ തുടർന്ന് എലിമുള്ളുംപ്ലാക്കലിലെ പല സ്ഥലങ്ങളിൽനിന്നുള്ള വെള്ളവും മണ്ണും ചളിയും കല്ലുകളും ഉൾപ്പെടെ റോഡിൽ നിരന്നൊഴുകുകയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്തിരുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
Show Full Article
TAGS:
Next Story