Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightke പ്രതിഷേധ സമരം

ke പ്രതിഷേധ സമരം

text_fields
bookmark_border
കുളത്തൂപ്പുഴ: ഇന്ധനവിലവർധനക്കെതിരെ കെ.ടി.യു.സി(ബി) പുനലൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ജില്ല പ്രസിഡൻറ്​ വടകോട് മോനച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ബി. രാജീവ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ആർ. കുട്ടൻപിള്ള, ആർ. അനീഷ്, സുമൻ, ബഷീർ, അജീഷ്, കടമാൻകോട്‌ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ധർണ നടത്തി കുളത്തൂപ്പുഴ: പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെയും ഇന്ധനവില വർധനക്കെതിരെയും ഐ.എൻ.ടി.യു.സി കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ ജില്ല ജനറൽ സെക്രട്ടറി കുളത്തുപ്പുഴ സലിം ഉദ്ഘാടനം ചെയ്തു. എ.എസ്. നിസാം, പുഷ്പനാഥൻ, കണ്ണൻ, ഷംനാദ് എന്നിവർ നേതൃത്വം നൽകി. ദേവഹരിതം പദ്ധതി തുടങ്ങി കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മഹാദേവർ ക്ഷേത്രത്തിൽ ഉദ്യാന നിർമാണത്തിന്​ തുടക്കമായി. 500 ലധികം ചെടികൾ നട്ടുപിടിപ്പിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് ക്ഷേത്രാങ്കണത്തിൽ കരനെൽ കൃഷി ആരംഭിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് വിനായക എസ്. അജിത് കുമാറി​ൻെറ നേതൃത്വത്തിൽ നടന്ന ഉദ്യാനവത്​കരണ പരിപാടിയിൽ സബ് ഗ്രൂപ് ഓഫിസർ സി. രാജ്മോഹൻ, അസി. കമീഷണർ ജി. മുരളീധരൻ പിള്ള, ഉപദേശക സമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, അംഗങ്ങളായ ജെ.പി. അജിത് കുമാർ, തുണ്ടിൽ മനോഹരൻ, രാജേഷ് ബാബു, സുനിൽ കുമാർ, അനീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story