Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightke പുനലൂർ...

ke പുനലൂർ താലൂക്കാശുപത്രി ജനറൽ ആശുപത്രിയാക്കണം

text_fields
bookmark_border
പുനലൂർ: നിര്‍മാണം പൂര്‍ത്തിയായ പുനലൂർ താലൂക്കാശുപത്രിയുടെ പത്തുനില ബഹുനില മന്ദിരം ജനറല്‍ ആശുപത്രിയാക്കണമെന്ന് നഗരസഭ ചെയര്‍മാൻ അഡ്വ. കെ.എ. ലത്തീഫ് വിളിച്ചുചേര്‍ത്ത കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 70 കോടിയുടെ കെട്ടിടം നിർമിച്ചിട്ടും ഇവിടേക്ക് ആവശ്യത്തിന്​ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവുണ്ട്. വിദഗ്​ധചികിത്സക്ക് കൂടുതല്‍ ദൂരം പോകേണ്ട സ്ഥിതിയാണ്. അടുത്തമാസം ഉദ്ഘാടനം നടക്കുമെന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് അറിയിച്ച സ്ഥിതിക്ക് അന്നേദിവസം ജനറല്‍ ആശുപത്രി പ്രഖ്യാപനം ഉണ്ടാകത്തക്കരീതിയില്‍ നഗരസഭയും മന്ത്രി കെ. രാജു അടക്കമുള്ള ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതൃത്വവും ഇടപെടണമെന്നാണ്​ ആവശ്യം. ​േയാഗം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചെയര്‍മാന്മാരായ എ.ജി. സെബാസ്​റ്റ്യന്‍, എം.എ. രാജഗോപാല്‍, കെ. രാജശേഖരന്‍, എസ്.എം. ഖലീല്‍, കെ. രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സുഭാഷ് ജി. നാഥ്, കെ. ധര്‍മരാജന്‍, എസ്. നൗഷറുദ്ദീന്‍, എസ്. ബിജു, കെ.ജി. എബ്രഹാം, നവാസ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഉയര്‍ന്ന് മറ്റു നിർദേശങ്ങള്‍ *പുനലൂരിന് ബൈപാസ് നിർമിക്കണം *കാലാനുസൃതമായി ട്രാഫിക് പരിഷ്‌കരിക്കണം *സ്‌കൂളുകള്‍ക്ക് മുന്നിലെ പുകയില ഉൽപന്നങ്ങളുടെ വിൽപന സമ്പൂര്‍ണമായി നിയന്ത്രിക്കണം * ലൈസന്‍സില്ലാതെ പട്ടണത്തില്‍ നടത്തുന്ന വഴിവാണിഭ കച്ചവടം നിരോധിക്കണം * 140 കോടിയുടെ പുനലൂര്‍ കുടിവെള്ള പദ്ധതി നടപ്പാക്കണം * നഗരസഭയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍നിന്ന്​ അമ്പതിനായിരം ലിറ്റര്‍ പാല്‍ പ്രതിദിനം ശേഖരിച്ച് ശാസ്ത്രീയമായി വിതരണം ചെയ്യണം. നഗരസഭയുടെ വികസനയോഗം തട്ടിപ്പ് -യു.ഡി.എഫ് പുനലൂർ: നഗരസഭയുടെ വികസന സെമിനാർ എന്ന പേരിൽ പ്രഹസന പരിപാടി സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ പുതിയ പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് ബോർഡി​ൻെറ അനുമതിപോലും ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഏഴുനില കെട്ടിടം ഉൾപ്പെടെ ആരംഭിച്ച ഏതെങ്കിലും പദ്ധതികൾ പൂർണതയിലെത്തിക്കാൻ ശ്രമിക്കുന്നതിന് പകരം പുതിയ വികസനസെമിനാർ നടത്തുന്നത് പ്രഹസനമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നൂറോളം പേരെ ​െവച്ച് യോഗം നടത്തിയതി​ൻെറ പേരിൽ കേസെടുക്കണമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ.എ. ബഷീർ, കൺവീനർ ജോസഫ് മാത്യു, കക്ഷിനേതാക്കളായ കെ.എ. കലാം. എം.എം. ജലീൽ, റോയി ഉമ്മൻ, നാസർഖാൻ, ജോർജ്, എബ്രഹാം മാത്യു എന്നിവർ ആവശ്യപ്പെട്ടു. കാപ്​ഷൻ punalur nagarasabha cashew
Show Full Article
TAGS:
Next Story