Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightke യാത്രയയപ്പും...

ke യാത്രയയപ്പും ചികിത്സസഹായവും

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. എൽ.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപികയായി വിരമിച്ച പി.എസ്. ആനന്ദഭായി അമ്മക്കും അധ്യാപകൻ രാജു കുരികേശുവിനും യാത്രയയപ്പ് നൽകി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ കോട്ടുക്കൽ ആലങ്കോട് ആലുവിള ജയാഭവനിൽ കാർത്തിക്കിന് ചികിത്സ ധനസഹായം നൽകി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ എസ്. സജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ. ഷാജു, ശശാങ്കൻ, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ കൊല്ലൂർവിള, മനോജ്, എം.പി.ടി.എ പ്രസിഡൻറ്​ മീനു എന്നിവർ സംസാരിച്ചു. സീനിയർ അസിസ്​റ്റൻറ് കെ. പ്രീത സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി ജോസ് നന്ദിയും പറഞ്ഞു. ചിത്രം. ഇടമുളയ്ക്കൽ ഗവ.എൽ.പി.എസിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച പി.എസ്. ആനന്ദഭായി അമ്മക്ക് ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story