Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightlead എട്ട്​...

lead എട്ട്​ വിദ്യാലയങ്ങളിൽ പുതിയ കെട്ടിട നിർമാണത്തിന് ഭരണാനുമതി

text_fields
bookmark_border
കെട്ടിട നിർമാണം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകും കാസർകോട്​: കാസർകോട്​ വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിട നിർമാണത്തിന് ഭരണാനുമതിയായി. ജി.എച്ച്.എസ്.​എസ്​ പാക്കം, ജി.യു.പി.എസ്​ അടുക്കത്ത്ബയൽ, ജി.എച്ച്.എസ്.​എസ്​ കുമ്പള, എസ്.​എ.ബി.എം.പി യു.പി സ്​കൂൾ വിദ്യാഗിരി, ജി.യു.പി.എസ്​ പനങ്ങാട്, ജി.വി.എച്ച്.എസ്.​എസ്​ കുഞ്ചത്തൂർ, ജി.യു.പി.എസ്​ കാസർകോട്​, ജി.യു.പി.എസ്​ പടന്ന എന്നീ എട്ടു സ്​കൂളുകൾക്കാണ് കെട്ടിട നിർമാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ജി.എച്ച്.എസ്.​എസ്​ പാക്കം സ്​കൂളിലെ 213ഓളം കുട്ടികൾ പഠിക്കുന്ന സയൻസ്​, കോമേഴ്സ്​ ബാച്ചുകളിലേക്ക് ഫിസിക്സ്​, കെമിസ്​ട്രി, സുവോളജി /ബോട്ടണി തുടങ്ങിയ ലാബുകളുടെ കെട്ടിട നിർമാണത്തിനായി 1.50 കോടി രൂപയാണ് വകയിരുത്തിയത്. ജില്ല പഞ്ചായത്ത് വിഹിതമായി 30 ലക്ഷം രൂപ ലാബ് കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. ബാക്കി 120 ലക്ഷം രൂപ കാസർകോട്​ വികസന പാക്കേജിൽനിന്ന്​ ലഭ്യമാകും. ലാബ്​-സ്​റ്റോർ മുറികളോടുകൂടി നിർമിക്കുന്ന ലാബ് കെട്ടിട നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. 110 ലക്ഷം രൂപ അടങ്കലിൽ ജി.യു.പി.എസ്​ അടുക്കത്ത്ബയൽ സ്​കൂളിൽ നിർമിക്കുന്ന ആറു ക്ലാസ്​ റൂമുകളുള്ള ഇരുനില കെട്ടിട നിർമാണത്തിനാണ്​ ഭരണാനുമതി ലഭിച്ചത്​. 405.10 ചതുരശ്ര മീറ്റർ വിസ്​തീർണത്തിലുള്ള ഇരുനില കെട്ടിട നിർമാണത്തോടൊപ്പം നിലവിലെ കെട്ടിടത്തിൽ 159.82 ചതുരശ്ര മീറ്റർ വിസ്​തീർണമുള്ള രണ്ട്​ ക്ലാസ്​ റൂമുകളുടെ നിർമാണവും നടപ്പാക്കും. എസ്​.എ.ബി.എം.പി യു.പി.എസ് വിദ്യാഗിരിക്ക്​ എട്ടു ക്ലാസ്​ റൂമുകളുള്ള പുതിയ ബ്ലോക്കിനായി 1.65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിലവിൽ 330ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്​കൂളിൽ ഏഴ്​ ക്ലാസ്​ റൂമുകൾ മാത്രമേയുള്ളൂ. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഈ കെട്ടിടത്തിന് ഇരുനിലകളിലും 6.1 മീറ്റർ നീളവും 6.06 മീറ്റർ വീതിയുമുള്ള രണ്ടു വീതം ക്ലാസ്​ റൂമുകളും 6.05 മീറ്റർ നീളവും 6.06 മീറ്റർ വീതിയുമുള്ള രണ്ടുവീതം ക്ലാസ്​ റൂമുകളും നിർമിക്കും. ജി.യു.പി.എസ്​ പടന്ന സ്​കൂളിൽ ആറു ക്ലാസ്​ റൂമുകളും ഒരു സ്​റ്റാഫ് റൂമുമുള്ള കെട്ടിട നിർമാണത്തിനായി 70 ലക്ഷം രൂപയാണ് വകയിരുത്തിയത്. പടന്ന ഗ്രാമ പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. ബാക്കി 60 ലക്ഷം രൂപ കാസർകോട്​ വികസന പാക്കേജിൽനിന്ന്​ ലഭ്യമാകും. 365ഓളം വിദ്യാർഥികളുള്ള സ്​കൂൾ നിലവിൽ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. മഞ്ചേശ്വരം പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.​എസ്​ കുഞ്ചത്തൂർ സ്​കൂളിൽ എട്ടു ക്ലാസ്​ റൂമുകളുടെ നിർമാണത്തിനും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങളുടെ നിർമാണത്തിനുമായി 1.90 കോടി രൂപയാണ് വകയിരുത്തിയത്. എട്ടു ക്ലാസ് ​മുറികളുള്ള ഇരുനില കെട്ടിടത്തി​ൻെറ നിർമാണം സാധ്യമായാൽ അത് അധ്യാപകർക്കും വിദ്യാർഥികൾക്കും വളരെ സൗകര്യപ്രദമാകും. ജി.യു.പി.എസ്​ പനങ്ങാട് സ്​കൂളിൽ നിലവിലെ കെട്ടിടത്തി​ൻെറ നവീകരണത്തിനായി 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജി.യു.പി.എസ്​ കാസർകോട്​ സ്​കൂളിൽ രണ്ടു ക്ലാസ്​ റൂമുകളുടെ നിർമാണത്തിനും നിലവിലെ കെട്ടിടത്തി​ൻെറ നവീകരണത്തിനുമായി 35 ലക്ഷം രൂപയാണ് വകയിരുത്തിയത്. പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം എക്സി. എൻജിനീയർ നിർവഹണ ഉദ്യോഗസ്​ഥനായുള്ള കെട്ടിട നിർമാണം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story