Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_right87 പേര്‍ക്ക് കോവിഡ്;...

87 പേര്‍ക്ക് കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
കാസര്‍കോട്: ജില്ലയിൽ 87 പേര്‍ക്കുകൂടി ശനിയാഴ്ച കോവിഡ് പോസിറ്റിവായി. പനത്തടിയിൽ മാത്രം 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25755 ആയി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 821 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. വീടുകളില്‍ 6075 പേരും സ്ഥാപനങ്ങളില്‍ 352 പേരുമുള്‍പ്പെടെ നിരീക്ഷണത്തിലുള്ളത് 6427 പേരാണ്. പുതിയതായി 518 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 1089 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 202 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്.
Show Full Article
TAGS:
Next Story