Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:58 PM GMT Updated On
date_range 29 Sep 2020 11:58 PM GMT453 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ മൊത്തം കോവിഡ് ബാധിതർ തിങ്കളാഴ്ച 10,000 കടന്നതിനു പിന്നാലെ ചൊവ്വാഴ്ച പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 453 പേര്‍ക്കുകൂടിയാണ് ചൊവ്വാഴ്ച കോവിഡ് പോസിറ്റിവായത്. ഇതാദ്യമായാണ് ജില്ലയിലെ രോഗബാധിതരുടെ എണ്ണം പ്രതിദിനം 400നു മുകളില്‍ എത്തുന്നത്. സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 13 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 16 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തിൽ 4333 പേര് വീടുകളില്‍ 3233 പേരും സ്ഥാപനങ്ങളില്‍ 1100 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 4333 പേരാണ്. പുതിയതായി 212 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 1558 സാമ്പ്ളുകള്‍ കൂടി പരിശോധനക്കയച്ചു. 399 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 10,466 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82 ആയി. നിലവില്‍ 2607 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1207 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് കണക്ക്: മധൂര്‍ -18 ഈസ്റ്റ് എളേരി -5 ചെറുവത്തൂര്‍ -14 പള്ളിക്കര - 21 കാഞ്ഞങ്ങാട് - 64 അജാനൂര്‍ -38 പനത്തടി -3 കാസര്‍കോട് -19 നീലേശ്വരം -20 ദേലംപാടി -2 ചെമ്മനാട് -42 മംഗല്പാടി -6 മൊഗ്രാല്‍ പുത്തൂര്‍ -6 പൈവളിഗെ -4 കയ്യുര്‍ ചീമേനി -6 പടന്ന - 7 മുളിയാര്‍ - 5 കുമ്പള -16 കുറ്റിക്കോല്‍ -2 ചെങ്കള -39 തൃക്കരിപ്പൂര്‍ -7 മടിക്കൈ -5 പിലിക്കോട് -6 കോടോം ബേളൂര്‍ -7 ബളാല്‍ -9 ബദിയഡുക്ക -1 വലിയപറമ്പ് -1 വെസ്റ്റ് എളേരി - 6 മഞ്ചേശ്വരം - 3 കിനാനൂര്‍ കരിന്തളം - 5 പുല്ലൂര്‍ പെരിയ -14 മീഞ്ച -1 കാറഡുക്ക -2 പുത്തിഗെ -2 ഉദുമ -16 ബേഡഡുക്ക -11 കള്ളാര്‍ -15 മറ്റു ജില്ല: കാങ്കോല്‍ ആലപ്പടമ്പ -1 സുല്‍ത്താന്‍ ബത്തേരി -1 മലപ്പുറം -1 കിളിമാനൂര്‍ -1 പറവൂര്‍ -1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story