കാസർകോട്: രാജ്യത്ത് മികവുറ്റ കേന്ദ്രസർവകലാശാല റാങ്കിങ് പട്ടികയിൽ 14ാം സ്ഥാനം നേടി കേരള കേന്ദ്ര സർവകലാശാല (സി.യു.കെ). അക്കാദമിക്, റിസർച്ച് മികവ്, ഇൻഡസ്ട്രി ഇൻറർഫേസ്, പ്ലേസ്മൻെറ്, ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ, ഭരണ നിർവഹണം, വിദ്യാർഥി പ്രവേശനം, വൈവിധ്യം, ഔട്ട്റീച്ച് എന്നിവ അടിസ്ഥാനപ്പെടുത്തി ഔട്ട്ലുക്ക് ഇന്ത്യ മാഗസിൻ നടത്തിയ വാർഷിക റാങ്കിങ്ങിലാണ് സി.യു.കെ തിളക്കമാർന്ന റാങ്ക് നേടിയത്. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകൾ സംബന്ധിച്ച സർവേയുടെ ഭാഗമായാണ് റാങ്കിങ് നടത്തിയത്. അന്തിമ റാങ്ക് പട്ടികയിൽ 25 വാഴ്സിറ്റികളാണ് സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. സി.യു.കെ മെച്ചപ്പെടുത്തേണ്ട മേഖലകൾ ഞങ്ങൾ തിരിച്ചറിയുകയാണെന്ന് വൈസ് ചാൻസലർ പ്രഫ. എച്ച്. വെങ്കിടേശ്വരലു പറഞ്ഞു. ആവശ്യമായ നടപടികൾ ആരംഭിക്കുന്നുണ്ട്. ഇതിനകംതന്നെ ഐ.ക്യു.എ.സി ടീം വിശദാംശങ്ങൾ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 2020-09-14T05:29:47+05:3014ാം റാങ്ക് തിളക്കവുമായി കേരള കേന്ദ്ര സർവകലാശാല
text_fieldsNext Story