Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right108 ആംബുലൻസും...

108 ആംബുലൻസും സ‌്റ്റാഫ‌് നഴ്​സും തുണയായി; യുവതിക്ക‌് ഓട്ടോറിക്ഷയിൽ സുഖപ്രസവം

text_fields
bookmark_border
ചെറുവത്തൂർ: ഓട്ടോറിക്ഷയിൽ യുവതിക്ക‌് സുഖപ്രസവം. പടന്ന സ്വദേശി മുഹമ്മദ‌് മൂസയുടെ ഭാര്യ സെറീനയാണ‌് കാഞ്ഞങ്ങാട‌് ജില്ല ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ ആൺകുട്ടിക്ക‌് ജന്മം നൽകിയത‌്. പ്രസവവേദനയെ തുടർന്ന‌് ജില്ല ആശുപത്രിയിലേക്ക‌് പുറപ്പെട്ട യുവതിക്ക‌് പടന്നക്കാട‌് എത്തുമ്പോഴേക്കും വേദന കഠിനമായി. ദേശീയപാതയിൽ ഐങ്ങോത്ത‌് ഓട്ടോറിക്ഷ അരികിലേക്ക‌് നിർത്തി യുവതിക്ക‌് പ്രസവത്തിനുള്ള സൗകര്യമൊരുക്കി. വിവരമറിഞ്ഞ‌് ജില്ല ആശുപത്രിയിൽനിന്ന‌് എം. മിഥുൻ 108 ആംബുലൻസുമായി കുതിച്ചെത്തി. സ‌്റ്റാഫ‌് നഴ‌്സ‌് സിമി തോമസ‌് പ്രാഥമിക പരിചരണം നൽകി. ബുധനാഴ്ച രാത്രി ഒമ്പതേ മുക്കാലിനാണ‌് സംഭവം. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story