Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right100 ദിന വികസനം:...

100 ദിന വികസനം: മത്സ്യബന്ധന മേഖലയെ അവഗണിക്കുന്നു

text_fields
bookmark_border
കാസർകോട്: സർക്കാർ പ്രഖ്യാപിച്ച 100 ദിന വികസന പരിപാടിയിൽ മത്സ്യബന്ധന മേഖലയെ പാടേ തഴഞ്ഞെന്ന്​ ധീവരസഭ സംസ്​ഥാന വൈസ് പ്രസിഡൻറ് അഡ്വ.യു.എസ്. ബാലൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളാൻ തീരുമാനം ഉണ്ടായില്ല. 1997ലെ കടം എഴുതിത്തള്ളാൻ മാത്രമുള്ള നിയമമാണ് മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം. പ്രകൃതിക്ഷോഭം കൊണ്ടും കടലാക്രമണം കൊണ്ടും ഒട്ടുമിക്ക മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകാൻ പറ്റാത്ത സ്​ഥിതി വിശേഷമാണ്. അതിനാൽ, 2020 ജൂലൈ വരെ മത്സ്യത്തൊഴിലാളികളെടുത്ത എല്ലാ കടങ്ങളും എഴുതിത്തള്ളണം. മേഖലയിൽ മണ്ണെണ്ണ ക്ഷാമം രൂക്ഷമാണ്. മണ്ണെണ്ണ പെർമിറ്റിലൂടെ നൽകുന്ന മണ്ണെണ്ണ മത്സ്യബന്ധന സീസണായ ജൂൺ മാസത്തിലും ജൂലൈ മാസത്തിലും നൽകിയില്ല. സിവിൽ സപ്ലൈസിൽ അന്വേഷിച്ചപ്പോൾ സംസ്​ഥാന സർക്കാറിൽനിന്ന് സ്​റ്റോക്ക്​ ലഭിച്ചിട്ടില്ല എന്നായിരുന്നു മറുപടി. പ്രളയകാലത്ത് ഒന്നരലക്ഷം ജനങ്ങളെ രക്ഷപ്പെടുത്തിയപ്പോൾ കേരള സൈന്യം എന്നാണ് കേരള മുഖ്യമന്ത്രി തന്നെ പറഞ്ഞത്. അങ്ങനെ സൂചിപ്പിച്ച മത്സ്യത്തൊഴിലാളികൾക്കാണ് ഒരു പദ്ധതിയും ഇല്ലാതെ പോയത്. കസബ തുറമുഖം അപകടമുക്‌തമാക്കാൻ സർക്കാർ ആവശ്യപ്പെട്ട പ്രകാരം എസ്​റ്റിമേറ്റ് നൽകിയെങ്കിലും എങ്ങനെ നടത്തുമെന്നോ എപ്പോൾ നടത്തുമെന്നോ സർക്കാർ അറിയിച്ചിട്ടില്ല. കീഴൂർ കടപ്പുറത്ത് തീരദേശ വികസന കോർപറേഷൻ 50 ലക്ഷം രൂപ ചെലവിട്ട് സ്​ഥാപിച്ച ഫിഷറീസ് സ്​റ്റേഷൻ നോക്കുകുത്തിയായി നിൽക്കുകയാണ്. കർണാടക ബോട്ടുകൾ വലിയ വാട്ടേജുള്ള ബൾബുകൾ ഉപയോഗിച്ച് മത്സ്യം പിടിച്ചുകൊണ്ടുപോകുമ്പോൾ ഫിഷറീസ് വകുപ്പ് കണ്ടതായി ഭാവിക്കുന്നില്ല. ചെറുവത്തൂർ ഹാർബറിൽ ഐസ് പ്ലാൻറ്​ സ്ഥാപിക്കാനുള്ള എല്ലാ സൗകര്യവുമുണ്ടായിട്ടും ഒന്നും ചെയ്തില്ല. ഐസ് പ്ലാൻറ് ഇല്ലാതെ മത്സ്യം ലേലം ചെയ്യുന്നത് അപകടകരമാണ്. കൂടുതൽ മത്സ്യം വന്നാൽ സൂക്ഷിച്ചുവെക്കാൻ സൗകര്യമില്ലാതെയാണ് ലേലം ഫിഷറീസ് വകുപ്പ് ഏറ്റെടുത്തതെന്നും അഡ്വ.യു.എസ്. ബാലൻ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story