Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 11:59 PM GMT Updated On
date_range 17 Dec 2020 11:59 PM GMTകാസര്‍കോട് ജില്ലയില്‍ 92 പേര്‍ക്ക് കോവിഡ്; 53 പേര്‍ക്ക് രോഗമുക്തി
text_fieldsbookmark_border
കാസര്‍കോട്: ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് -19 പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 82 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,191 ആയി. 53 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 837 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 541 പേര് വീടുകളിലാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 244 ആയി. നിരീക്ഷണത്തിൽ 6,073 പേര് വീടുകളില്‍ 5712 പേരും സ്ഥാപനങ്ങളില്‍ 361 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6073 പേരാണ്. പുതിയതായി 318 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതിയതായി 1,064 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 306 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 1165 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 60 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 53 പേരെ ഡിസ്ചാര്‍ജ് ചെയ്തു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-5, ബേഡഡുക്ക-1, ചെമ്മനാട്-4, ചെറുവത്തൂര്‍- 6, ഈസ്റ്റ് എളേരി- 2, കള്ളാര്‍- 6, കാഞ്ഞങ്ങാട്- 4, കാറഡുക്ക-1, കാസര്‍കോട്- 3, കയ്യൂര്‍ ചീമേനി- 8, കോടോം ബേളൂര്‍ -6, കുമ്പള-1, കുറ്റിക്കോല്‍-1, മധൂര്‍-1, മടിക്കൈ-1, മഞ്ചേശ്വരം-2, മൊഗ്രാല്‍പുത്തൂര്‍-1, മുളിയാര്‍-11, നീലേശ്വരം- 4, പടന്ന- 1, പള്ളിക്കര-4, പനത്തടി-1, പിലിക്കോട്-6, പുല്ലൂര്‍ പെരിയ-2, പുത്തിഗെ-1, തൃക്കരിപ്പൂര്‍-6, ഉദുമ- 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story