കാസർകോട്: കോവിഡ് 19 നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5957 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 23ന് മഞ്ചേശ്വരം (2), കുമ്പള (6), കാസര്‍കോട് (4), വിദ്യാനഗര്‍ (2), ബദിയഡുക്ക (1), ആദൂര്‍ (2), ബേഡകം (1), മേല്പറമ്പ (3), ബേക്കല്‍ (4), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (4), നീലേശ്വരം (5), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. 'മാഷ്' ഡോക്യുമൻെററി ഒരുങ്ങുന്നു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം കാസർകോട്: കോവിഡ് നിര്‍വ്യാപന ബോധവത്കരണത്തിനായി ജില്ലയിലെ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ബോധവത്കരണത്തിന് അധ്യാപകരെ നിയമിച്ച് ജില്ല ഭരണ സംവിധാനം തുടക്കമിട്ട മാഷ് പദ്ധതി സംബന്ധിച്ച് തയാറാക്കുന്ന ഡോക്യുമൻെററിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് കൈമാറണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രശസ്തിപത്രം നല്‍കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ dioksgd@gmail.comലേക്കാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496003201.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 2020-09-25T05:28:09+05:30കോവിഡ് നിര്‍ദേശലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു
text_fieldsNext Story