Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 11:59 PM GMT Updated On
date_range 17 Dec 2020 11:59 PM GMTഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 24ന്
text_fieldsbookmark_border
കാസർകോട്: ഡിസംബര്‍ 24ന് നടക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 22ന് മുമ്പ് ലഭിക്കണം. ഫോൺ: 9497900243. അദാലത്തിൽ സര്‍വിസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വിസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിൻെറ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. രണ്ട് പൊലീസ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ വീതം എല്ലാ ആഴ്ചയും ഓണ്‍ലൈനായി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story