Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജില്ലയില്‍ 236...

ജില്ലയില്‍ 236 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കാസർകോട്​: പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറുപേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കോവിഡ് നെഗറ്റിവായെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിൽ 6058 പേര്‍ വീടുകളില്‍ 5147 പേരും സ്ഥാപനങ്ങളില്‍ 911 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതിയതായി 1490 സാമ്പ്​ളുകള്‍ കൂടി പരിശോധനക്ക്​ അയച്ചു. 973 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 685 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 140 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 190 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്​ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്തു നിന്നെത്തിയവരും 411 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്​ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് കുമ്പള 4 കിനാനൂര്‍ കരിന്തളം 1 കാസര്‍കോട് നഗരസഭ 28 മൊഗ്രാല്‍ പുത്തൂര്‍ 5 മധൂര്‍ 4 മംഗല്‍പാടി 4 ചെമ്മനാട് 21 ചെങ്കള 3 ദേലംപാടി 10 കള്ളാര്‍ 15 കുറ്റിക്കോല്‍ 2 കാഞ്ഞങ്ങാട് നഗരസഭ 13 ഈസ്​റ്റ്​ എളേരി 2 പിലിക്കോട് 6 ചെറുവത്തൂര്‍ 6 കയ്യൂര്‍ ചീമേനി 7 ഉദുമ 17 പള്ളിക്കര 14 മുളിയാര്‍ 39 നീലേശ്വരം 4 കോടോം ബെളൂര്‍ 4 ബദിയഡുക്ക 3 പനത്തടി 1 അജാനൂര്‍ 10 ബളാല്‍ 3 മീഞ്ച 1 പുല്ലൂര്‍ പെരിയ 1 വെസ്​റ്റ്​ എളേരി 1 മടിക്കൈ 1 പൈവളിഗെ 1 പുത്തിഗെ 2 പടന്ന 2 മറ്റു ജില്ല കടന്നപ്പള്ളി പഞ്ചായത്ത് 1
Show Full Article
TAGS:
Next Story