Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസര്‍കോട് ജനറല്‍...

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് 20 ലക്ഷം രൂപ

text_fields
bookmark_border
കാസർകോട്​: കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ലഭിച്ചു. ആശുപത്രി മാനേജ്മൻെറ്​ കമ്മിറ്റിയാണ് (എച്ച്​.എം.സി) ഈ തുക കൈകാര്യം ചെയ്യുക. ഒ.പി ടിക്കറ്റ്, ല​േബാറട്ടറി, എക്സ് റേ തുടങ്ങിയവയില്‍നിന്നുള്ള വരുമാനം സ്വീകരിക്കുന്നതും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ ചെലവുകളില്‍ ഒരു ഭാഗം വഹിക്കുന്നതും എച്ച്.എം.സി ആണ്. കോവിഡ് കാലത്ത് രോഗികളുടെ എണ്ണവും ലാബിലെ തിരക്കും ഓപറേഷനുകളും കുറഞ്ഞ് ആശുപത്രി മാനേജ്മൻെറ്​ സമിതിക്ക് വരുമാന നഷ്​ടം ഉണ്ടായി. ഈ പ്രതിസന്ധി എന്‍.എച്ച്.എം സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. ശമ്പളം, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ബ്ലഡ് കമ്പോണൻറ്​ സെപറേഷന്‍ യൂനിറ്റ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കൽ, പി.പി.ഇ കിറ്റ്, എന്‍ -95 മാസ്‌കുകള്‍ തുടങ്ങിയ ചെലവുകള്‍ക്ക്​ ഈ തുക ഉപയോഗിക്കും. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികൾക്കെല്ലാം ആൻറിജന്‍ ടെസ്​റ്റ്​ നടത്തുന്നുണ്ട്. ആൻറിജന്‍ ടെസ്​റ്റിനും ഈ ഫണ്ടില്‍നിന്ന്​ തുക അനുവദിക്കുമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ. രാജാറാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story