കാസർകോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു . ആദ്യഘട്ടത്തിൽ 6328 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത പൊലീസ്, റവന്യൂ വകുപ്പ് ജീവനക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ 4553 കോവിഡ് മുന്നണിപ്പോരാളികൾക്കാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നൽകുന്നത്. രണ്ടാം ഘട്ടത്തിലെ ആദ്യദിനത്തിൽ ജില്ല ആശുപത്രി കാഞ്ഞങ്ങാട്, ജനറൽ ആശുപത്രി കാസർകോട്, താലൂക്ക് ആശുപത്രി നീലേശ്വരം, സാമൂഹികാരോഗ്യ കേന്ദ്രം ചെറുവത്തൂർ എന്നീ സ്ഥാപനങ്ങളിൽ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നൽകും. ജീവനക്കാരുടെ മൊബൈൽ ഫോണിൽ എസ്.എം.എസ് ലഭിക്കുന്ന മുറക്ക് അതതു കേന്ദ്രങ്ങളിലെത്തി വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 12:00 AM GMT Updated On
date_range 2021-02-12T05:30:23+05:30കോവിഡ് 19 വാക്‌സിനേഷൻ രണ്ടാം ഘട്ടം ഇന്നു മുതൽ
text_fieldsNext Story