Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതുളുഭവന്‍ ഉദ്ഘാടനം

തുളുഭവന്‍ ഉദ്ഘാടനം 18ന്

text_fields
bookmark_border
കാസർകോട്​: തുളുഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മഞ്ചേശ്വരം ദുര്‍ഗിപ്പള്ളയില്‍ സ്ഥാപിക്കുന്ന കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരം തുളുഭവന്‍ ഉദ്ഘാടനത്തിനൊരുങ്ങി. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ സെപ്റ്റംബര്‍ 18ന് വൈകീട്ട് നാലിന് ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. ഇതോടനുബന്ധിച്ച് ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ നാമധേയത്തിലുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ സഹായകമാവുന്ന ഓണ്‍ലൈന്‍ തുളു ലിപി പഠനപദ്ധതിക്കും തുടക്കമാവും. തുളു ത്രൈമാസിക തെമ്പരെ പ്രകാശനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടനം.
Show Full Article
TAGS:
Next Story