Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാലവർഷം ശക്തം: 15 വീട്...

കാലവർഷം ശക്തം: 15 വീട് കൂടി ഭാഗികമായി തകര്‍ന്നു

text_fields
bookmark_border
കാസർകോട്: കാലവര്‍‍ഷത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയില്‍ 15 വീട് ഭാഗികമായി തകര്‍ന്നു. ഇതുവരെയായി ജില്ലയില്‍ ആറ് വീട് പൂര്‍ണമായും 75 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 43.8375 മില്ലി മീറ്റര്‍ മഴയാണ് ജില്ലയിൽ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ 2350.8121 മില്ലി മീറ്റര്‍ മഴ ലഭിച്ചു. താലൂക്കുതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു കാസർകോട്: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. വെള്ളരിക്കുണ്ട് താലൂക്ക്: 0467 2242320, കാസര്‍കോട്: 04994 230021, ഹോസ്ദുര്‍ഗ്: 0467 2204042, മഞ്ചേശ്വരം: 04998 244044.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story