കാസർകോട്: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നേതൃത്വം നൽകുന്ന സംസ്ഥാന പ്രചാരണ ജാഥ ഫെബ്രുവരി 13ന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിൽനിന്ന് ആരംഭിക്കും. ജില്ലയിലെ ജാഥ പര്യടനം വിജയിപ്പിക്കാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, ബങ്കളം കുഞ്ഞികൃഷ്ണൻ, മൊയ്തീൻകുഞ്ഞി കളനാട്, അസീസ് കടപ്പുറം, ടി.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, സുരേഷ് പുതിയിടത്ത്, എം. അനന്തൻ നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഡ്വ. സി.വി. ദാമോദരൻ, രതീഷ് പുതിയപുരയിൽ, ജോൺ ഐമൻ, പി.ടി. നന്ദകുമാർ, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ബൂത്തുതലം വരെയുള്ള എൽ.ഡി.എഫ് യോഗങ്ങൾ ഫെബ്രുവരി അഞ്ചിനകം പൂർത്തിയാക്കാനും ആറിനും 12നുമിടയിൽ ഗൃഹസന്ദർശനം നടത്താനും യോഗം തീരുമാനിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 11:58 PM GMT Updated On
date_range 2021-01-31T05:28:32+05:30എൽ.ഡി.എഫ് ജാഥക്ക് 13ന് തുടക്കം
text_fieldsNext Story