Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവോട്ടുയന്ത്രങ്ങള്‍...

വോട്ടുയന്ത്രങ്ങള്‍ കമീഷന്‍ ചെയ്തു; 13 വരെ സ്ട്രോങ് റൂമില്‍

text_fields
bookmark_border
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടുയന്ത്രങ്ങള്‍ കമീഷന്‍ ചെയ്തു. ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് നടപടികള്‍ക്ക് കാസര്‍കോട് ഗവ. കോളജും കാഞ്ഞങ്ങാട് നഗരസഭയുടേത് ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ബ്ലോക്കി​​േൻറത് ദുര്‍ഗ ഹയര്‍സെക്കന്‍ഡറിയിലും മഞ്ചേശ്വരം ബ്ലോക്കിന് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും കാറഡുക്ക ബ്ലോക്കിന് ബോവിക്കാനം ബി.ആര്‍.എച്ച്.എച്ച്.എസ്.എസും പരപ്പ ബ്ലോക്കിന് പരപ്പ ജി.എച്ച്.എസിലും നീലേശ്വരം ബ്ലോക്കിന് പടന്നക്കാട് നെഹ്റു കോളജിലും നീലേശ്വരം നഗരസഭയുടേത് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് പ്രവര്‍ത്തന കേന്ദ്രമായി നിശ്ചയിച്ചത്. രാവിലെ എട്ടു മുതല്‍ നടപടികള്‍ ആരംഭിച്ചു. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടുയന്ത്രങ്ങള്‍ പൊലീസ് അകമ്പടിയോടെയാണ്, ഓരോ പഞ്ചായത്തിനായും നിശ്ചയിച്ചിരുന്ന മുറികളിലേക്ക് എത്തിച്ചത്. റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥി അല്ലെങ്കില്‍ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ചത്. അതിനുശേഷം സീല്‍ ചെയ്തു. ഇത് വീണ്ടും സ്ട്രോങ് റൂമിലേക്ക് മാറ്റി നടപടികള്‍ പൂര്‍ത്തീകരിച്ചു. 13ന് രാവിലെ പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന വേളയിലാണ് സ്ട്രോങ് റൂം തുറക്കുക. റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരിക്കും ഇത് ചെയ്യുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story