Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅക്ഷയ കേന്ദ്രം:...

അക്ഷയ കേന്ദ്രം: ചന്ദ്രശേഖര​െൻറ ഒന്നാം റാങ്കിന്​ 11 വയസ്സ്​​; സംരംഭകനെ മുക്കിക്കൊല്ലുന്നുവെന്ന്​ കമീഷൻ

text_fields
bookmark_border
അക്ഷയ കേന്ദ്രം: ചന്ദ്രശേഖര​ൻെറ ഒന്നാം റാങ്കിന്​ 11 വയസ്സ്​​; സംരംഭകനെ മുക്കിക്കൊല്ലുന്നുവെന്ന്​ കമീഷൻ കാസർകോട്: ബദിയഡുക്കയിലെ പട്ടികജാതിക്കാരനായ ചന്ദ്രശേഖരൻ അക്ഷയ കേന്ദ്രം തുടങ്ങാൻ സമർപ്പിച്ച അപേക്ഷയിൽ ഹൈകോടതി വിധി നടപ്പാക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ. 11 വർഷം മുമ്പാണ്​ ചന്ദ്രശേഖരൻ അക്ഷയ കേന്ദ്രം തുടങ്ങാൻ ബദിയടുക്ക പഞ്ചായത്ത്​ സെക്രട്ടറിക്ക്​ അപേക്ഷ നൽകിയത്​. റാങ്ക്​പട്ടികയിൽ ചന്ദ്രശേഖരന്​ ഒന്നാം റാങ്ക്​ ലഭിച്ചു. എന്നാൽ, തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന്​ ചന്ദ്രശേഖരൻ ഹൈകോടതിയെ സമീപിച്ച്​ വിധി സമ്പാദിച്ചുവെങ്കിലും അതും നടപ്പായില്ല. മനുഷ്യാവകാശ കമീഷന്​ നൽകിയ അപേക്ഷയിലാണ്​ ഹൈകോടതി വിധി ഉടൻ നടപ്പാക്കണമെന്ന്​ കമീഷൻ ഉത്തരവിട്ടത്​. അതോടൊപ്പം സംരംഭകനെ ചിലർ ചുവപ്പുനാടയിൽ മുക്കിക്കൊല്ലുകയാണെന്നും ഇത്തരമൊരു അവസ്ഥയിൽ കമീഷൻ നിർവ്യാജം പരിതപിക്കുകയാണെന്നും കമീഷൻ അംഗം വി.കെ. ബീന കുമാരി ഉത്തരവിൽ പരാമർശിച്ചു. തന്നെ ഒഴിവാക്കാൻ ബോധപൂർവം റാങ്ക്​ പട്ടിക വൈകിപ്പിച്ചുവെന്ന്​ ചന്ദ്രശേഖരൻ ആ​േരാപിച്ചു. റാങ്ക്​ പട്ടിക​ക്ക്​ അംഗീകാരം നൽകേണ്ടത്​ കലക്​ടറാണ്​. അക്ഷയകേന്ദ്രം അപേക്ഷയുടെ സെലക്​ഷൻ കമ്മിറ്റി കൺവീനറായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റാങ്ക് പട്ടിക ജില്ല കലക്ടർക്ക് സമർപ്പിക്കാത്തതു കാരണം കേന്ദ്രം തുടങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ചന്ദ്രശേഖരൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഹൈകോടതി ചന്ദ്രശേഖരനെ പരിഗണിക്കുന്നതിന്​ നിർദേശം നൽകി. അക്ഷയകേന്ദ്രം തുടങ്ങാൻ അപേക്ഷ നൽകിയ ചന്ദ്രശേഖരനെ പരിഗണിച്ചുമാത്രം സെലക്​ഷൻ നടത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഹൈകോടതി വിധിപ്രകാരം ചന്ദ്രശേഖരനെ പരിഗണിക്കാതിരുന്നാൽ പരാതിക്കാരന് വീണ്ടും കമീഷനെ സമീപിക്കാം. നിലവിലുള്ള സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിക്കരുതെന്നും കമീഷൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story