Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅസെറ്റ് മാർച്ചും...

അസെറ്റ് മാർച്ചും ധർണയും

text_fields
bookmark_border
കാസർകോട്: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്​റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിക്കൽ റീ ഇംബേഴ്സ്മൻെറ് കാര്യക്ഷമമാക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യുക, മുന്നാക്ക സംവരണം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതു സർക്കാറിനെതിരെ അസോസിയേഷൻ ഫോർ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) കലക്ടറേറ്റിനു മുന്നിൽ കുറ്റവിചാരണ മാർച്ചും ധർണയും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേക്കര ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.എം ജില്ല സമിതിയംഗം റാഫി ചർച്ചമ്പലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അസെറ്റ് ജില്ല ചെയർമാൻ പി.എസ്. അബ്​ദുല്ലക്കുഞ്ഞി മാസ്​റ്റർ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ്​ ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ്​ സി.എ. യൂസുഫ്, കെ.എസ്.ഇ.എം ജില്ല പ്രസിഡൻറ്​ പി.സി. സാബിർ എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എം ജില്ല പ്രസിഡൻറ്​ കെ.കെ. ഇസ്മായിൽ സ്വാഗതവും സുൽഫത്ത് ടീച്ചർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story