ചെറുവത്തൂർ: ചന്തേര ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ ട്രോമാകെയർ രണ്ടാമത് ബാച്ചിൻെറ പരിശീലനം ചെറുവത്തൂരിൽ നടന്നു. പഞ്ചായത്തിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് ട്രോമാകെയർ കാസർകോടിൻെറ സഹകരണത്തോടെ പരിശീലനം നൽകിയത്. തുടർന്ന് മറ്റ് പഞ്ചായത്തുകളുമായി സഹകരിച്ച് പരിശീലനം നടത്തും. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ നിസ്വാർഥ സേവനം ചെയ്യുന്ന 100 പേർ അടങ്ങുന്ന ജനമൈത്രി വളൻറിയർ ഗ്രൂപ് ഓരോ പഞ്ചായത്തിലും രൂപവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താലോലം, അമ്മക്കൂട് ഫാമിലി കൗൺസലിങ് സൻെറർ, ഓൺലൈൻ ബോധവത്കരണ ക്ലാസുകൾ, വൃദ്ധസദനങ്ങളിൽ മെഡിക്കൽ ക്യാമ്പ്, ഓൺലൈൻ പഠനത്തിന് നിർധനർക്ക് ടി.വി തുടങ്ങി ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചന്തേര ജനമൈത്രി പൊലീസ് ഏറ്റെടുത്ത് നടത്തിയത്. ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡൻറ് എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, ജനമൈത്രി പൊലീസ് നോഡൽ ഓഫിസർ ജയ്സൺ എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. രാഘവൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.വി. പത്മിനി, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി.പി. മഹേഷ്, ബീറ്റ് ഓഫിസർമാരായ കെ.വി. പ്രദീപൻ, എ. സുരേശൻ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:05 AM GMT Updated On
date_range 2021-02-16T05:35:53+05:30ട്രോമാകെയർ പരിശീലനം
text_fieldsNext Story