Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightരജിസ്ട്രേഷൻ നടപടി...

രജിസ്ട്രേഷൻ നടപടി സുഗമമാക്കുക

text_fields
bookmark_border
കാഞ്ഞങ്ങാട്: റീസർവേ നടന്ന വില്ലേജുകളിലെ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കണമെന്ന‌് ഓൾ കേരള ഡോക്യുമൻെറ്​ റൈറ്റേഴ്സ് ആൻഡ‌് സ‌്ക്രൈബ‌്സ‌് അസോസിയേഷൻ ഹോസ‌്ദുർഗ‌് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഭൂമിയുടെ തണ്ടപ്പേർ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും ഹോസ്ദുർഗ് ഓഫിസിലേക്കുള്ള വഴിയിൽ ഉണ്ടാകുന്ന തടസ്സങ്ങളും തെരുവുനായ്​ ശല്യവും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ പി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച യൂനിയൻ നേതാവ് പി.ആർ. കുഞ്ഞിരാമൻ അനുസ്മരണവും നടന്നു. ജില്ല പ്രസിഡൻറ്​ സുനിൽകുമാർ കൊട്ടറ, ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. ബാലഗോപാലൻ, വൈസ് പ്രസിഡൻറ്​ പി. അരവിന്ദാക്ഷൻ, കെ. രജനി, മേഖല സെക്രട്ടറി കെ.വി. രവീന്ദ്രൻ, പി.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story