Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightശമ്പള പരിഷ്​കരണത്തിലെ...

ശമ്പള പരിഷ്​കരണത്തിലെ അപാകതകൾ പരിഹരിക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ശമ്പള പരിഷ്​കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ ഹോസ്ദുർഗ് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. ടി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക അധ്യാപക അവാർഡ് നേടിയ വി.കെ. ഭാസ്കരൻ, പ്രൈമറി വിദ്യാർഥികൾക്കുള്ള ഓൺലൈൻ ആപ്​ തയാറാക്കിയ ടി. രാജേഷ് കുമാർ, വിക്ടേഴ്​സ് ചാനലിലൂടെ ഓൺലൈൻ ക്ലാസ്​ തയാറാക്കിയ കെ. ശ്രീലക്ഷ്മി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഹോസ്ദുർഗ് എ.ഇ.ഒ പി.വി. ജയരാജ് ഉപഹാരം നൽകി. ഉപജില്ല പ്രസിഡൻറ്​ എം. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി.കെ. ഗിരീഷ്, കെ.പി. രമേശൻ, എം.കെ. ശോഭനകുമാരി, പി.കെ. ഹരിദാസ്, ഒ. രജിത, കെ. സതീശൻ, ടി.വി. അനൂപ് കുമാർ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് യോഗം സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.വി. ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി. എം. രാജീവൻ അധ്യക്ഷത വഹിച്ചു. ടി.വി. പ്രദീപ് കുമാർ ടി. രാജേഷ് കുമാർ റോയി ജോസഫ് പി. ഉണ്ണികൃഷ്ണൻ, എം. ബാബുരാജ് പി.വി. സുരേഷ്, എൻ.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story