Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതുടർഭരണം...

തുടർഭരണം ഉറപ്പുവരുത്താൻ മുന്നിട്ടിറങ്ങണം -ആശാവർക്കേഴ്​സ്​ യൂനിയൻ

text_fields
bookmark_border
കാഞ്ഞങ്ങാട്: എൽ.ഡി.എഫ്​ സര്‍ക്കാറി​‍ൻെറ തുടര്‍ഭരണം ഉറപ്പുവരുത്താന്‍ മുഴുവന്‍ ആശാവര്‍ക്കര്‍മാരും രംഗത്തിറങ്ങാന്‍ ആശാവര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. മിനിമം വേതനം 23,000 രൂപയാക്കുക, ആരോഗ്യ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തുക, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, കാര്‍ഷിക തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ഉന്നയിച്ചു. ഇ. രമണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. പ്രസന്നകുമാരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ആശാവര്‍ക്കര്‍മാരായ രേഖാ മ​േഞ്ചശ്വരം, മിനി മുളിയാര്‍, രജനിബേഡകം, വി.കെ. അനിത പള്ളിക്കര, ശശികല കയ്യൂര്‍, വിജയലക്ഷ്​മി പടന്ന, വി. ആശ, എം. മഞ്ജുഷ ചെറുവത്തൂര്‍, രജനി കൃഷ്ണ എന്നിവരെ അനുമോദിച്ചു. എം. മഞ്​ജുഷ, ടി. ദാക്ഷായണി, കെ.എം. ഓമന, കെ. നിർമല എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story