ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വക കരിപ്പോടി എ.എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി നിര്‍വഹിച്ചു. ക്ഷേത്ര ഭരണ സമിതി -------------------------------------------അഡ്വ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രഥമാധ്യാപിക പി. ആശ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ കെട്ടിടത്തിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ കണ്ണംകുളം വി. കുഞ്ഞിരാമന്‍ വൈദ്യരെ ക്ഷേത്ര സ്ഥാനികരായ സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. എല്‍.എസ്.എസ് വിജയികളായ ശ്രീമിത്ത്, ശ്രേയ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ കലോത്സവ വിജയികളായ കുട്ടികള്‍ക്കുള്ള ഉപഹാരം രക്ഷിതാക്കള്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കസ്തൂരി ബാലന്‍, സിന്ധു ഗംഗാധരന്‍, പുഷ്പാവതി, ബേക്കല്‍ എ.ഇ.ഒ കെ. ശ്രീധരന്‍, ബി.ആര്‍.സി ബി.പി.സി കെ. ദിലീപ് കുമാര്‍, ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, വൈസ് പ്രസിഡൻറുമാരായ പി.പി. ചന്ദ്രശേഖരന്‍, കൃഷ്ണന്‍ പാത്തിക്കാല്‍, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ എച്ച്. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ സി.കെ. ശശി സ്വാഗതവും വികസന സമിതി ചെയര്‍മാന്‍ ശശിധരന്‍ കട്ടയില്‍ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 12:03 AM GMT Updated On
date_range 2021-02-14T05:33:42+05:30കരിപ്പോടി എ.എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsNext Story