Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഏകദിന ശിൽപശാല നടത്തി

ഏകദിന ശിൽപശാല നടത്തി

text_fields
bookmark_border
ഉദുമ: തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിന് എ.ഐ.സി.സി നടപ്പാക്കുന്ന 'വൺ പേജ് വൺ ഫാമിലി' ശിൽപശാല ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയ എസ്.എൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, സുധാകരൻ, ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറിയും നിയോജക മണ്ഡലം ചുമതലയുമുള്ള ഡോ.കെ.വി. ഫിലോമിന, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, സി. ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഗീത കൃഷ്ണൻ, ധന്യ സുരേഷ്, പി.വി. സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ്കുമാർ, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ ശ്രീകല പുല്ലൂർ, സാജിദ് മൗവ്വൽ, പുല്ലൂർ പെരിയ മണ്ഡലം പ്രസിഡൻറ്​ ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശിൽപശാല കോഒാഡിനേറ്റർ സുകുമാരൻ പൂച്ചക്കാട് സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി രവീന്ദ്രൻ കരിച്ചേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story