Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസഹപാഠിക്കൊരു...

സഹപാഠിക്കൊരു സ്നേഹവീട്; കൈകോർത്ത് ജല അതോറിറ്റി ജീവനക്കാർ

text_fields
bookmark_border
ചെറുവത്തൂർ: പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​‍ൻെറ നേതൃത്വത്തിൽ പണിത സഹപാഠിക്കൊരു സ്നേഹ വീടി​‍ൻെറ വൈദ്യുതീകരണ -പ്ലംബിങ്​ ജോലികൾ ജല അതോറിറ്റി ജീവനക്കാർ ഏറ്റെടുത്ത് പൂർത്തീകരിച്ചു. കേരള വാട്ടർ അതോറിറ്റി സ്​റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ കെ.കെ. ശ്രീനിവാസൻ സ്മാരക കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയറിങ്​ ജോലികൾ പൂർത്തീകരിച്ചത്. വയറിങ്​ സാധനങ്ങൾ മുഴുവനായും സൗജന്യമായി എത്തിക്കുകയും പ്ലംബിങ്​ ജോലികൾ ഉൾപ്പെടെ സേവനത്തിലൂടെ ചെയ്യുകയും ആയിരുന്നു. സംഘടനാ പ്രവർത്തകരായ വി. പത്മനാഭൻ, കെ.പി. സുജിത് കുമാർ, വി.എം. ജയ് ഗംഗൻ, വിനോദ് എരവിൽ, കെ.വി. രമേശ്, സുഹൈൽ എന്നിവർക്കൊപ്പം ടി.കെ. വിജേഷ് ലാൽ, എം. റൂബിൻ കുമാർ, കെ.എം. സുരാഗ് എന്നിവരും ജോലിയിൽ പങ്കാളികളായി. സ്നേഹ വീടി​‍ൻെറ താക്കോൽദാനം ഫെബ്രുവരി 13ന് രാവിലെ 10ന്​ നടക്കും.
Show Full Article
TAGS:
Next Story