Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകയ്യൂർ ഇ.കെ. നായനാർ...

കയ്യൂർ ഇ.കെ. നായനാർ മെമ്മോറിയൽ ഗവ.ഐ.ടി.ഐക്ക് ഹൈടെക് കെട്ടിടമൊര​​ുങ്ങു​ന്നു​

text_fields
bookmark_border
നിർമാണ പ്രവൃത്തി തുടങ്ങി ചെറുവത്തൂർ: കയ്യൂർ ഇ.കെ. നായനാർ മെമ്മോറിയൽ ഗവ.ഐ.ടി.ഐ ഹൈടെക് കെട്ടിടങ്ങളുടെ നിമാണ പ്രവൃത്തി ഉദ്ഘാടനവും പുതുതായി നിർമിച്ച വനിത വിശ്രമ കേന്ദ്രത്തി​‍ൻെറ ഉദ്ഘാടനവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 6.5 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്​. അത്യാധുനിക കെട്ടിടത്തോടൊപ്പം മികച്ച പഠനസൗകര്യവും ഒരുക്കും. പദ്ധതിയുടെ ഒന്നാംഘട്ട നിർമാണമാണ് ആദ്യം നടക്കുക. കിഫ്ബിയിൽ ഉൾപ്പെടുത്തി 4.23 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ ഒരേയൊരു മോഡൽ ഐ.ടി.ഐയാണിത്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും സ്ഥാപനത്തിന് ലഭിച്ചിരുന്നു. അന്താരാഷ്​ട്ര തലത്തിലേക്കുയർത്തപ്പെട്ട കേരളത്തിലെ 10 ഐ.ടി.ഐകളിലൊന്നാണിത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് രണ്ടര പതിറ്റാണ്ടായി തലയുയർത്തി നിൽക്കുന്ന സ്​ഥാപനത്തെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഹൈടെക് കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നത്. നാല് ട്രേഡുകളോടുകൂടി ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 13 വൈവിധ്യങ്ങളായ ട്രേഡുകളാണുള്ളത്. 26 യൂനിറ്റുകളിലായി 576 ട്രെയിനികളാണ് പരിശീലനം നടത്തുന്നത്. 2003ലാണ് ഐ.ടി.ഐ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. വത്സലൻ, വൈസ് പ്രസിഡൻറ്​ എം. ശാന്ത, പി.ബി. ഷീബ, ടി.പി. മധു, ഡോ. പി.വി. അരുൺ, എം. ബാലകൃഷ്ണൻ, കെ. രാജൻ, പി.പി. അ​ൈസനാർ മൗലവി, പി. രാജീവൻ, കെ.വി. ബാലചന്ദ്രൻ, സരസ്വതി ഉത്തമൻ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. കെ.പി. ശിവശങ്കരൻ സ്വാഗതവും കെ. ഗീതാദേവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story