Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightചെറിയാക്കരക്ക്​ ഹൈടെക് ...

ചെറിയാക്കരക്ക്​ ഹൈടെക് കെട്ടിടത്തിന് അനുമതി

text_fields
bookmark_border
സ്കൂൾ ബസും എത്തുന്നു ചെറുവത്തൂർ: ചെറിയാക്കര ഗവ. എൽ.പി സ്കൂളിന് ഹൈടെക്​ കെട്ടിട നിർമാണത്തിന് അനുമതി. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം. മഹേഷ് കുമാറിന് നാട് നൽകിയ സ്വീകരണ യോഗത്തിലാണ് എം. രാജഗോപാലൻ എം.എൽ.എ പുതിയ കെട്ടിടവും സ്കൂൾ ബസും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം കെട്ടിടത്തിന് അനുമതി ലഭിച്ചതായി അറിയിപ്പ് കിട്ടി. 1.20 കോടിയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. വർഷങ്ങൾക്കുമുമ്പ്​ നിർമിച്ച ഓടുമേഞ്ഞ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ജനകീയ കൂട്ടായ്മയിൽ നിലവിലുള്ള വിദ്യാലയവും പരിസരവും ശിശുസൗഹൃദമാക്കിയിട്ടുണ്ട്. പൂർവവിദ്യാർഥികൾ സംഭാവന ചെയ്ത വാഹനത്തിലാണ് നിലവിൽ കുട്ടികൾ എത്തുന്നത്. പുതിയ ബസ് എത്തുന്നതോടെ കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കപ്പെടും.
Show Full Article
TAGS:
Next Story