Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2021 11:59 PM GMT Updated On
date_range 7 Feb 2021 11:59 PM GMTനാടൻപാട്ട് മത്സരം
text_fieldsbookmark_border
കാസര്‍കോട്: കലാഭവന്‍ മണിയുടെ സ്മരണാർഥം യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന 'മണിനാദം 2021' നാടന്‍പാട്ട് മത്സരം അദ്ദേഹത്തിൻെറ ചരമദിനമായ മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടത്തും. ജില്ലതല സ്ക്രിനിങ്ങില് ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കുക. കാസർകോട് ഗവ. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലതല നാടന്‍പാട്ട് സ്ക്രീനിങ് സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം മഹേഷ് കക്കത്ത് അധ്യക്ഷതവഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർ കെ. പ്രസീദ, ഗവ. കോളജ് പ്രിൻസിപ്പൽ അനന്തപത്മനാഭൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ ദീർഘകാലം യുവജന ക്ഷേമ പഞ്ചായത്ത് കോഓഡിനേറ്ററായി പ്രവർത്തിച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഗിരീഷ്, സഹീർ ആസിഫ് എന്നിവർക്ക് സ്വീകരണം നൽകി. യുവജനക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ എ.വി. ശിവപ്രസാദ് സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി ഉണ്ണിമായ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story