Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസിവിക് കൊടക്കാട് ...

സിവിക് കൊടക്കാട് പുരസ്കാരം നൽകി

text_fields
bookmark_border
ചെറുവത്തൂർ: കൊടക്കാട് പൊള്ളപ്പൊയിൽ കൈരളി ആർട്സ് ക്ലബ്, ബാലകൈരളി ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപക സെക്രട്ടറിയും കേരള ഫോക്​ലോർ അക്കാദമി, കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ സിവിക് കൊടക്കാട് അനുസ്മരണവും പുരസ്കാര സമർപ്പണവും കവി സോമൻ കടലൂർ നിർവഹിച്ചു. നാടക- ടെലിവിഷൻ രംഗത്തെ പ്രതിഭ ഗംഗൻ ആയിറ്റിയാണ് ഏഴാമത് സിവിക് കൊടക്കാട് സ്മാരക പുരസ്കാരത്തിന് അർഹനായത്. കൈരളി ഏകോപന സമിതി ചെയർമാൻ വി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.എം.എസ്. നായർ അനുസ്മരണ പ്രഭാഷണം നടത്തി. നാടക കലാകരനും കൈരളി സ്പോർട്സ് ക്ലബ് സ്ഥാപക പ്രസിഡൻറുമായ എം.വി. കുഞ്ഞിരാമൻ മാസ്​റ്ററുടെ ഫോട്ടോ, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ്​ കമ്മിറ്റിയംഗം പി. രാമചന്ദ്രൻ മാസ്​റ്റർ അനാച്ഛാദനം ചെയ്തു. പി. നാരായണൻ അടിയോടി, കെ. കുഞ്ഞിരാമൻ, ഗംഗൻ ആയിറ്റി എന്നിവർ സംസാരിച്ചു. പ്രദീപ് കൊടക്കാട് സ്വാഗതവും രാമചന്ദ്രൻ മനിയേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story