കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ല മിഷൻ സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്കിൻെറ നേതൃത്വത്തിലുള്ള നേർവഴി പദ്ധതിയുടെ ഭാഗമായി ഹോസ്ദുർഗ് ജില്ല ജയിലിൽ അന്തേവാസികൾക്ക് ആത്മഹത്യ പ്രതിരോധ ക്ലാസ് നൽകി. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. 45 അന്തേവാസികളാണ് നിലവിൽ ജയിലിലുള്ളത്. 2019ൽ ആരംഭിച്ചതാണ് നേർവഴി. പദ്ധതിയുടെ ഭാഗമായി കൗൺസലിങ്, ബോധവത്കരണ ക്ലാസുകൾ, ഉപജീവന പരിശീലനങ്ങൾ, പുനരധിവാസം, മറ്റു സേവനങ്ങൾ തുടങ്ങിയവ നൽകുന്നു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ ജയിലുകളിൽ മാത്രം 12 പേരാണ് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് ജില്ല ജയിലിൽ പരിപാടി നടത്തിയത്. അസി. സൂപ്രണ്ട് ഗോപാലകൃഷ്ണൻ, കുടുംബശ്രീ മിഷൻ ജില്ല പ്രോഗ്രാം മാനേജർ ആരതി എന്നിവർ സംസാരിച്ചു. ആത്മഹത്യ പ്രതിരോധത്തെക്കുറിച്ച് സ്നേഹിത കൗൺസിലർ ശോഭന, കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കൗൺസിലർ രേവതി എന്നിവർ ക്ലാസെടുത്തു. അസി. സൂപ്രണ്ട് എം. ശ്രീനിവാസൻ സ്വാഗതവും രമ നന്ദിയും പറഞ്ഞു. മാസത്തിൽ രണ്ടുതവണയാണ് സ്നേഹിതയുടെ സേവനം ജയിലിൽ നൽകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:02 AM GMT Updated On
date_range 2021-02-02T05:32:42+05:30ഹോസ്ദുർഗ് ജില്ല ജയിലിൽ ആത്മഹത്യ പ്രതിരോധ ക്ലാസ്
text_fieldsNext Story