കാസർകോട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ സ്റ്റേറ്റ് എംേപ്ലായീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റിയുടെ സിവിൽ സർവിസ് സംരക്ഷണ യാത്ര ഫെബ്രുവരി ഒന്നിന് കാസർകോടുനിന്ന് ആരംഭിക്കും. 19ന് തിരുവനന്തപുരത്താണ് യാത്ര അവസാനിക്കുക. ശമ്പള പരിഷ്കരണം നിയന്ത്രണം കൂടാതെ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. തിങ്കളാഴ്ച രാവിലെ 10ന് കാസർകോട് കലക്ടേററ്റിനുസമീപം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാവും. ഉച്ചക്ക് 12.30ന് കാഞ്ഞങ്ങാട് സ്വീകരണം. വൈകീട്ട് നാലിന് തൃക്കരിപ്പൂരിലാണ് ജില്ലതല സമാപനം. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ, സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ നങ്ങാരത്ത്, സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ ഒ.എം. ഷഫീഖ് എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:02 AM GMT Updated On
date_range 2021-01-31T05:32:20+05:30എസ്.ഇ.യു സിവിൽ സർവിസ് സംരക്ഷണ യാത്ര നാളെ തുടങ്ങും
text_fieldsNext Story