Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightശുചിത്വ കേരളം ഐശ്വര്യ...

ശുചിത്വ കേരളം ഐശ്വര്യ കേരളം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ചെറുവത്തൂർ: പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശുചിത്വ കേരളം ഐശ്വര്യ കേരളം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ, പ്ലാസ്​റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ പിലിക്കോട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ഗാന്ധിസ്മൃതിയുടെ ഭാഗമായി രക്തസാക്ഷി ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. പ്രസന്നകുമാരി നിർവഹിച്ചു. പിഫാസോ പ്രസിഡൻറ്​ വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി.കെ. റഹീന, ബോട്ടിൽ ബൂത്തി​‍ൻെറ താക്കോൽ കൈമാറി. ഗ്രാമപഞ്ചായത്തംഗം കെ. നവീൻ ബാബു ശുചിത്വ സന്ദേശം നൽകി. പിഫാസോ ജനറൽ സെക്രട്ടറി സി. ഭാസ്കരൻ സ്വാഗതവും വൈസ് പ്രസിഡൻറ്​ എം.പി. ഷീജ നന്ദിയും പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, വിനോദ സഞ്ചാരകേന്ദ്രമായ പുലിമുട്ട് ശുചീകരണവും ബോട്ടിൽ ബൂത്ത് സ്ഥാപിക്കലും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story