കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നവകേരളം യുവകേരളം' പരിപാടിയുടെ വെബ് പോർട്ടൽ ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നവകേരളം യുവകേരളം വെബ്സൈറ്റ് ലിങ്കിൽ പ്രവേശിച്ച് മുഖ്യമന്ത്രിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ, നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ എന്നിവർക്ക് ഫെബ്രുവരി അഞ്ചുവരെ സമർപ്പിക്കാം. സിൻഡിക്കേറ്റംഗം ഡോ. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, ഡോ. രാഖി രാഘവൻ, സെനറ്റംഗം ഡോ. ജോബി കെ. ജോസ്, രജിസ്ട്രാർ ഇൻചാർജ് ഇ.വി.പി. മുഹമ്മദ്, മാങ്ങാട്ടുപറമ്പ് കാമ്പസ് ഡയറക്ടർ ഡോ. വി.എ. വിൽസൺ എന്നിവർ സംസാരിച്ചു. ഐ.ടി ഡയറക്ടർ ഡോ. ആർ.കെ. സുനിൽ കുമാർ സ്വാഗതവും യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ ടി.കെ. ശിശിര നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:01 AM GMT Updated On
date_range 2021-01-30T05:31:41+05:30'നവകേരളം യുവകേരളം' വെബ് പോർട്ടൽ തുറന്നു
text_fieldsNext Story