Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടച്ചേരി ​റെയിൽവേ...

കോട്ടച്ചേരി ​റെയിൽവേ മേൽപാലം ഗതാഗതയോഗ്യമാക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്​: കോട്ടച്ചേരി മേൽപാലം ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അനശ്വര യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഓട്ടോടാക്സി ഫെഡറേഷൻ ജില്ല വൈസ് പ്രസിഡൻറ്​ പി.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്ധന വിലവർധനവിൽ സമ്മേളനം പ്രതിഷേധിച്ചു. ദിനേശൻ ആവിയിൽ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കെ. ബാബു പ്രവർത്തന റിപ്പോർട്ടും കെ. മധു വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു, കോട്ടച്ചേരി ഡിവിഷൻ പ്രസിഡൻറ്​ യു.കെ. പവിത്രൻ, സെക്രട്ടറി പി. രാഘവൻ പള്ളത്തുങ്കാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story