Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമുൻ സൈനികർക്ക് ആദരം

മുൻ സൈനികർക്ക് ആദരം

text_fields
bookmark_border
കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനത്തി​‍ൻെറ ഭാഗമായി, രാജ്യസുരക്ഷക്ക്​ മുന്നിൽനിന്ന്​ നയിച്ച മുൻ സൈനികരെ കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ആദരിച്ചു. 1976ൽ സൈനിക സേവനം ആരംഭിച്ച്​ പാകിസ്താനെതിരായ യുദ്ധത്തിൽ പങ്കെടുത്ത്​ മികച്ച സേവനത്തിനുള്ള പുരസ്കാരം പ്രസിഡൻറിൽനിന്ന്​ ഏറ്റുവാങ്ങിയ അബ്​ദുൽ റഹിമാൻ, 1962 മുതൽ സേവനം നടത്തിയ കെ.പി. ബാലകൃഷ്ണൻ എന്നിവരെ അവരുടെ വീടുകളിൽ എത്തിയാണ്​ ആദരിച്ചത്​്​. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡൻറ്​ എച്ച്​.വി. നവീൻ കുമാർ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. സെക്രട്ടറി സതീഷ് കെ. തോമസ്, ട്രഷറർ എച്ച്​.കെ. കാന്തകുമാർ, റീജനൽ ചെയർമാൻ പി.വി. രാജേഷ്, കണ്ണൻ കാഞ്ഞങ്ങാട് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story