Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2021 11:58 PM GMT Updated On
date_range 27 Jan 2021 11:58 PM GMTഒളിവില്‍ കഴിഞ്ഞ നാലുപ്രതികൾ പിടിയിൽ
text_fieldsbookmark_border
കാസർകോട്: ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍, വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന നാല് പ്രതികളെ പിടികൂടി. കഞ്ചാവ് കേസില്‍ പ്രതിയായ മുഹമ്മദ് ഹത്തിമുദ്ദിന്, കുടുംബ കോടതി വാറൻറുള്ള കൃഷ്ണ ക്ലാല്, വധശ്രമക്കേസില്‍ പ്രതിയായ സെനോഹര്‍, ആംസ് ആക്ട് കേസില്‍ പ്രതിയായ അബൂബക്കര്‍ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡില്‍ മഞ്ചേശ്വരം സി.ഐ കെ.പി. ഷൈന്‍, കുമ്പള സി.ഐ പ്രമോദ്, ആദൂര്‍ സി.െഎ വിശ്വംഭരന് നായര്‍, മേല്പറമ്പ സി.ഐ പത്മനാഭന് എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് കാസർകോട്: കലക്ടറുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കുതല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന് നടക്കും. കുടിവെള്ളം, വൈദ്യുതി, പെന്ഷന്, തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story